‘തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കും’; മന്ത്രി കെ.രാജൻ

THRISSUR_POORAM_ICL

തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരം ഒരുക്കുമെന്ന് മന്ത്രി കെ രാജൻ. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പൂരത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ ടൂറിസം വകുപ്പ് സാമ്പത്തിക സഹായമായി നൽകിയെന്നും അദ്ദേഹം അറിയിച്ചു.