വേനൽ ചൂടിൽ ചുട്ടുപൊള്ളി ഡൽഹി; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

Thrissur_vartha_new_wheather

ഡൽഹിയിൽ ഇന്ന് ഏറ്റവും ഉയർന്ന താപനില റെക്കോർഡ് കടന്നേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ചൂട് കനത്തതോടെ നഗരത്തിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു മുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും ഉണ്ട്. ഡൽഹിക്ക് പുറമെ, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ചൂട് അതിശക്തമാണ്.