ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി..

ചന്ദ്രബോസ് കൊലക്കേസിൽ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജാമ്യം തേടി നിഷാം നൽകിയ ഹർജിയിൽ സർക്കാരിന്റെ അഭിപ്രായം കോടതി തേടിയിരുന്നു. നിഷാമിന് ജാമ്യം നല്കരുതെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് സുപ്രീംകോടതിയുടെ നടപടി.

2015 ലാണ് പുഴക്കൽ ശോഭാ സിറ്റിയിൽ ഗേറ്റ് തുറക്കാൻ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ നിസാം കാറിടിച്ച് കൊലപ്പെടുത്തുന്നത്. 2016ൽ തൃശൂർ ജില്ലാ കോടതി നിസാമിനെ ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു.