ഒന്നാം ക്ലാസ് പ്രവേശനം ഈ മാസം 27 ന് തുടങ്ങും..

ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ ആരംഭിക്കും. മെയ് 6ന് സംസ്ഥാനതല ഉദ്ഘാടനം നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജൂണ്‍ ഒന്നിന് സംസ്ഥാന വ്യാപക പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം തിരുവന്തപുരത്ത് നടത്തും. ഏപ്രില്‍ 28ന് പാഠപുസ്തക വിതരണം ഉദ്ഘാടനം ചെയ്യും. 7077 സ്‌കൂളുകളില്‍ 9,57,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യും.