
മകനെ വെട്ടി പരിക്കേൽപ്പിച്ച പിതാവ് തൂങ്ങി മരിച്ചു. നെട്ടിശേരിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യപ്പത്തു വീട്ടിൽ അർജുനനാണു (62) മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ അച്ഛനും മൂത്ത മകൻ അഭിലാഷുമായി വഴക്ക് നടന്നിരുന്നു. രാത്രിയിൽ വഴക്കിനെ തുടർന്നു വെട്ടുകത്തി ഉപയോഗിച്ചു മകനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

ചെവിയിലും കയ്യിലും കാലിലും മുറിവേറ്റ മകൻ അഭിലാഷിനെ ജൂബിലി മിഷൻ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. രാവിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ ആണ് ഇളയമകൻ അഖിൽ കണ്ടത്. തുടർന്ന് സമീപവാസികളെ വിവരമറിയിക്കുക ആയിരുന്നു. ഭാര്യ: അംബിക മകൾ: ആതിര





