അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മഎടുത്തു. മകന്‍ അമ്മയെ തല്ലി എല്ലൊടിച്ചു.

തൃശൂര്‍: അന്തിക്കാട് വിഷുക്കണി വയ്ക്കാന്‍ ഭാര്യയുടെ നിലവിളക്കും ഇടങ്ങഴിയും അമ്മ എടുത്തതിനെ ചൊല്ലി തര്‍ക്കം. അന്തിക്കാട് സുദീഷാണ് ഭാര്യയുടെ വിളക്ക് അമ്മ എടുത്തതിന് വഴക്കായത്. വഴക്ക് രൂക്ഷമായതോടെ ഇതേ നിലവിളക്കെടുത്ത് സുധീഷ് അമ്മയെ അടിച്ചു.

അടി കൈകൊണ്ട് തടയുന്നതിനിടെ അമ്മയുടെ കൈയ്യിന്റെ എല്ല് പൊട്ടി. പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.