തൃശ്ശൂർ : കോടാലിയിൽ സ്ഫോടനമുണ്ടായ കെട്ടിടത്തിൽ അനധികൃതമായി പാചകവാതക സിലിൻഡർ സൂക്ഷിച്ചിരുന്നതായി അഗ്നിരക്ഷാ സേനയുടെ പ്രത്യേക സംഘം കളക്ടർക്ക് റിപ്പോർട്ട് നൽകി. കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്താൻ മാത്രമേ അനുവാദ മുണ്ടായിരുന്നുള്ളൂ.

ജനവാസ മേഖലയിൽ അനധികൃതമായി സിലിൻഡർ സൂക്ഷിച്ചു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. തൃശ്ശൂരിൽ നിന്നെത്തിയ സേനയുടെ സംഘമാണ് പരിശോധന നടത്തി റിപ്പോർട്ട് നൽകിയത്.





