കയ്പമംഗലം ചാമക്കാലയിൽ പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ . ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹദ് (26)നെ കണ്ടെത്തിയത്. 2021 ഡിസംബറിൽ മതിലകം പോലീസ് പരിധിയിലുണ്ടായ പോക്സോ കേസുമായി ബന്ധപ്പെട്ടാണ് സഹദ് റിമാൻഡിലായത്.

ഒരു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ സഹദ് താൻ നിരപരാധിയാണെന്ന്
കുറിപ്പെഴുതിയ ശേഷമാണ് ആത്മഹത്യചെയ്തത്. കയ്പമംഗലം പോലീസെത്തി മേൽനടപടി സ്വീകരിച്ചു.





