കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു…

കാഞ്ഞാണി: പെരുമ്പുഴ പാടത്തിനു സമീപം സംസ്ഥാന പാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു . വാടാനപ്പള്ളി ഗണേശ മംഗലം സ്വദേശി  അറക്കവീട്ടിൽ ഷിഹാസ് (30) ആണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന ഗണേശമംഗലം സ്വദേശി കിരണിന് പരിക്കേറ്റു. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷിഹാസിനെ ഉടൻ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. റോഡിലെ ഫുട്പാത്തിലേക്ക് തെറിച്ചു വീണ കിരണിനെ പിന്നീടാണ് കണ്ടത്.

നാട്ടുകാർ ഓട്ടോറിക്ഷയിൽ തൃശൂർ മദർ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. മരിച്ച ഷിഹാസിൻ്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം വാടാനപ്പള്ളി ജുമാ മസ്ജിദിൽ ഖബറടക്കും