
ചാവക്കാട്: മാമാ ബസാറിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.അഞ്ചങ്ങാടി പുത്തൻ പുരയ്ക്കൽ വീട്ടിൽ റഫീക്ക് (30) സ്റ്റേഷൻ റൗഡി ലിസ്റ്റിൽപ്പെട്ട മാട്ടുമ്മൽ പുത്തൻപുരയിൽ ഇസ്മായിൽ എന്ന ഫ്രാൻസിസ് ഇസ്മായിൽ (40) എന്നിവരാണ് പിടിയിലായത്.






