യുവാവിനെ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണ മാലയും ,പണവും , എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ കവർച്ച ചെയ്ത സംഘത്തിലെ പ്രതിപിടിയിൽ…

കഴിഞ്ഞ നവംബർ 26 ന് രാത്രിയിൽ ചിയ്യാരം ആലും വെട്ടുവഴിയിൽ വെച്ച് മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചിരുന്ന കാര്യാട്ടുകര സ്വദേശിയായ യുവാവിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.

കാറിൽ കയറ്റി കൊണ്ടുപോയി അന്തിക്കാട് കോൾപ്പാടത്ത് വെച്ച് ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ച് സ്വർണ്ണമാലയും പണവും എ.ടി.എം. കാർഡും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള മുതലുകൾ കവർച്ച ചെയ്യുകയും. യുവാവിനെ പാടത്ത് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ചിറക്കൽ ദേശത്ത് കൊല്ലായിൽ വീട്ടിൽ ബിബിൻ രാജ് (27)  ചിറക്കലിലുള്ള വീട്ടിൽ  എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് ആണ് നെടുപുഴ എസ്.ഐ. അനുദാസ് .കെ അറസ്റ്റ് ചെയ്തത്.