ആശങ്കയില്ലാതെ ഇത്തവണ തൃശൂർ പൂരം ആഘോഷിക്കുമെന്ന് സുരേഷ്ഗോപി..

thrissur_pooram_snow_view

വിഷുക്കൈനീട്ടവുമായി സുരേഷ് ഗോപി തൃശൂരിൽ. തൃശൂരിൽ ഈസ്റ്റ്-വെസ്റ്റ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. വേദിയില്‍ സജ്ജമാക്കിയിരുന്ന വിഷുക്കണിയോടൊപ്പമുള്ള ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ അദ്ദേഹം കൈനീട്ടം സമര്‍പ്പിച്ചു.

കുട്ടികള്‍ക്ക് കൈനീട്ടം നല്‍കിയാണ് പരിപാടി തുടങ്ങിയത്. നൂറുക്കണക്കിന് കുട്ടികള്‍ സുരേഷ്‌ഗോപിയില്‍ നിന്ന് കൈനീട്ടം സ്വീകരിച്ച് അനുഗ്രഹം വാങ്ങി. ഇതിന് ശേഷം ബൂത്ത് പ്രസിഡന്റുമാര്‍, ഏരിയാ ഭാരവാഹികള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്ക് വിഷുക്കൈനീട്ടം വിതരണം ചെയ്തു.

തൃശൂര്‍ പൂരം ഇത്തവണ പൂര്‍ണമായ രീതിയില്‍ നടത്താനാകുമെന്നും ആശങ്കവേണ്ടെന്നും സുരേഷ്ഗോപി പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് പാറമേക്കാവ് ദേവസ്വം തനിക്ക് അയച്ച കത്ത് ലഭിച്ചയുടനെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന് കൈമാറിയെന്നും മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഇതിനുള്ള എല്ലാ തടസങ്ങളും നീങ്ങിയതായും സുരേഷ്ഗോപി അറിയിച്ചു.