വാടാനപ്പള്ളി: വാടാനപ്പള്ളിയിൽ ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ട് പേർ പിടിയിൽ. മാള സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ സുജിത് ലാൽ, കാട്ടുപറമ്പിൽ സുമേഷ്, എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. വിഷു ഈസ്റ്റർ ആഘോഷങ്ങൾ ലക്ഷ്യമിട്ട് മാള മേഖലയിൽ വിൽപ്പനക്കായി കൊണ്ട് വന്നിരുന്നതാണ് ഇതെന്ന് പോലീസ് പറഞ്ഞു. ചോക്ലേറ്റ് കയറ്റിയ ലോറിയിലാണ് ഏഴ് കിലോഗ്രാം ഹാഷിഷ് ഓയിൽ കടത്തിയത്.