
കഴിഞ്ഞ ദിവസം പുറത്തു വന്ന ചേർപ്പ് കൊലപാതക വാർത്തയുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണപ്പെട്ടത് കുഴിച്ചിട്ടതിനു ശേഷം ആണെന്ന് കണ്ടെത്തി. മരണപ്പെട്ട ബാബുവിന്റെ ശ്വാസകോശത്തിൽ മണ്ണിന്റെ സാന്നിധ്യം കാണപ്പെടുകയും ചെയ്തിട്ടുണ്ടത്രെ.
ചേര്‍പ്പ് മുത്തുള്ളിയാലില്‍ സാബു എന്ന യുവാവ് തന്റെ സഹോദരനായ ബാബുവിനെ കൊലപ്പെടുത്തിയത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്നാണെന്നാണ് കഴിഞ്ഞ ദിവസം വാർത്ത പുറത്ത് വന്നത്. കഴുത്ത് ഞെരിച്ചാണ് താൻ ബാബുവിനെ കൊലപ്പെടുത്തിയത് എന്ന് സാബു മൊഴി നൽകിയിരുന്നു. എന്നാൽ മരണം സംഭവിച്ചിരിക്കുന്നത് കുഴിച്ചിട്ടതിനു ശേഷമെന്നാണ് ഇന്നത്തെ പോസ്റ്റുമാർട്ടം റിപ്പോർട്ട് മനസ്സിലാക്കുന്നത്.