ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു..

uruvayur temple guruvayoor

ഗുരുവായൂർ: ഏപ്രിൽ ഒന്നു മുതൽ മേയ് 31 വരെ ഗുരുവായൂർ ക്ഷേത്ര ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ഏപ്രിൽ 1 മുതൽ 31 വരെ ക്ഷേത്രനട വൈകുന്നേരം 3.30 ന് തുറക്കും.

അത് കൊണ്ട് ഭക്തജനങ്ങൾക്ക് ഒരു മണിക്കൂർ അധിക ദർശന സമയം ലഭിക്കും. കോവിഡ് കാലത്തിനു മുമ്പ് ക്ഷേത്രദർശനത്തിന് വയോജനങ്ങൾക്ക് അനുവദിച്ചിരുന്ന പ്രത്യേക ക്യൂ നാളെ മുതൽ പുനസ്ഥാപിക്കും.