
ചാവക്കാട്: കടപ്പുറം ഇരട്ടപ്പുഴ മുഹയുദ്ദീൻ പള്ളിക്കടുത്ത് യുവാവ് വീടിനുള്ളിൽ തൂങ്ങി മരിക്കാൻ കാരണം കുടുംബ വഴക്ക്. കല്ലുവളപ്പിൽ നാസിമിന്റെ മകൻ നാദിർഷ (23) ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ രാത്രി ഇയാൾ സഹോദരനുമായി വാക്കേറ്റമുണ്ടായി രുന്നു. അതിന് ശേഷം ഉറങ്ങാൻ പോയ നാദിർഷ നേരം പുലർന്നിട്ടും വാതിൽ തുറക്കാതായതോടെ വീട്ടുകാർ ജനലിലൂടെ നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.