
കൊടുങ്ങല്ലൂർ: വനിതാ വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് സ്വദേശി പുതിയ വീട്ടിൽ റിയാസിനെ (30) ആണ് എറിയാട് ചൈതന്യ നഗറിൽ ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മാങ്ങാരപറമ്പിൽ റിൻസി നാസറിനെ (30) നടുറോഡിൽ വെട്ടി കൊലപ്പെടുത്തിയത്. അക്രമണത്തിന് ശേഷം രക്ഷപ്പെട്ട റിയാസിന് വേണ്ടിയുള്ള അന്വേഷണത്തി ലായിരുന്നു പോലീസ്.