യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച‌ നിലയിൽ കണ്ടെത്തി…

തൃശൂർ∙ കൊടകര മറ്റത്തൂർ നീരാട്ടുകുഴിയിൽ വിവാഹിതയായ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ച‌ നിലയിൽ കണ്ടെത്തി. നീരാട്ടുകുഴി നാരായണമംഗലത്ത് പ്രദീപിന്റെ മകൾ സാന്ദ്ര (20) ആണു മരിച്ചത്.

പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. വീടിന്റെ മുൻവശത്തെയും പിൻവശത്തെയും വാതിൽ അടച്ച ശേഷം അടുക്കളയിൽ വെച്ചാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്.

വിവാഹം കഴിഞ്ഞിട്ട് ആറുമാസമേ ആയിട്ടുള്ളൂ. ഭർത്താവ് വിപിൻ ടൂറിസ്റ്റ് ബസ് ഡ്രൈവറാണ്. കാലിന് അപകടം സംഭവിച്ച വിപിൻ വിശ്രമത്തിലാണ്. വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. സാന്ദ്രയുടെ അച്ഛൻ പ്രദീപ് വിദേശത്താണ്. അമ്മ: ബിന്ദു.