
തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പ്രദർശനത്തിന്‍റെ കാൽനാട്ട് ഇന്ന് വെള്ളിയാഴ്ച രാവിലെ 11.15 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മെയ് 10നാണ് ഈ വർഷത്തെ തൃശൂർ പൂരം. ഏപ്രിൽ ആദ്യവാരമാണ് ഉദ്ഘാടനം നടക്കുക. മേയ് 23നു സമാപിക്കും. 180 പവലിയനുകൾ ഈ വർഷം പ്രദർശന നഗരിയിലുണ്ട്.
വൈകുന്നേരം ഓഡിറ്റോറിയത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. ടിക്കറ്റ് നിരക്ക് 30 രൂപയും പൂരദിവസങ്ങളിൽ 50 രൂപയുമാണ്. പൂരം പ്രദർശന കമ്മിറ്റി ഭാരവാഹികളായ കെ. വിജയരാഘവൻ, കേരപ്പത്ത് വേണുഗോപാല മേനോൻ, ജി. രാജേഷ്, കെ. ദിലീപ് കുമാർ, പി.ശശിധരൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.