കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു…

Thrissur_vartha_new_wheather

കുന്നംകുളം: കുന്നംകുളം ചെമ്മണ്ണൂരിൽ യുവാവിന് സൂര്യാഘാതമേറ്റു. ചെമ്മണ്ണൂർ പണിക്കശ്ശേരി വീട്ടിൽ പ്രതീഷ് (35 ) നാണ് സൂര്യാഘാതമേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെ കുന്നംകുളത്തു നിന്നും ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് ശരീരത്തിൽ പെട്ടെന്ന് പൊള്ളുന്ന പോലെ അനുഭവമുണ്ടായത് . വീട്ടിലെത്തി നോക്കിയപ്പോൾ ശരീരത്തിൻ്റെ പല ഭാഗങ്ങളിലായും പോളകൾ വന്നിരുന്നു.