സംസ്ഥാനത്ത് പവര്‍കട്ടുണ്ടാവില്ല…

വേനല്‍ കാലത്തെ നേരിടാനുള്ള മുന്‍കരുതലുകള്‍ എടുത്തതിനാല്‍ ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ടുണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി. അനുദിനം കടുക്കുന്ന വേനലിനെ നേരിടാന്‍ സര്‍ക്കാരും വൈദ്യുതി വകുപ്പും മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.

ഡാമുകളില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 12% അധിക വെള്ളമുണ്ട്. രാത്രികാലങ്ങളില്‍, പ്രത്യേകിച്ച് ആറ് മുതല്‍ പത്ത് വരെയുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം കുറക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.