ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം…

ദേശീയപാത വട്ടക്കല്ലിൽ വാഹനാപകടം. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന തണ്ണിമത്തൻ കയറ്റി വന്ന ടെമ്പോയും ടോറസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചാണ് നിന്നത്. ആർക്കും പരിക്ക് ഉള്ളതായി അറിവില്ല. ഓരോ ഭാഗത്തേക്കും ഉള്ള മൂന്നുവരി പാതയിൽ ചെറിയ വാഹനങ്ങളും വലിയ വാഹനങ്ങളും ഏത് ട്രാക്കിലൂടെ പോകണം എന്ന അറിവില്ലായ്മയാണ് അപകടങ്ങൾക്കുള്ള പ്രധാന കാരണം.