
അയ്യന്തോളിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. അയ്യന്തോൾ പുതൂർക്കര സ്വദേശി കളരിക്കൽ രാധാകൃഷ്ണൻ മകൻ വൈഷ്ണവ് (20) ആണ് മരിച്ചത്.
തൃശൂർ കളക്ടറേറ്റിന് സമീപം വൈകീട്ട് അഞ്ചിനാണ് അപകടം ഉണ്ടായത്. കൂടെ ഉണ്ടായിരുന്ന പ്രജീഷിനെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.