ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു..

Thrissur_vartha_innauguration

ഒമാൻ: രണ്ട് വർഷത്തിലേറെയായി സോഷ്യൽ മീഡിയ വഴി ഒമാനിലുള്ള തൃശ്ശൂർക്കാരുടെ കൂട്ടായ്മക്കും ക്ഷേമപ്രവർത്തനങ്ങൾക്കും മുൻ‌തൂക്കം നൽകി പ്രവർത്തിക്കുന്ന ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി നിലവിൽ വന്നു.

ഒമാനിലെ തൃശ്ശൂർ ജില്ലക്കാരെ ഒത്തൊരുമിപ്പിക്കാനായുള്ള ആശയവുമായി ആദ്യമായി മുന്നോട്ട് വന്ന സിദ്ധിഖ് എ.പി. കുഴിങ്ങരയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച മസ്കത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രഥമ കമ്മിറ്റി തിരഞ്ഞെടുത്തു.