താളിക്കോട് മധ്യവയസ്കൻ വീട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ കുടുങ്ങി…

മുടിക്കോട്. താളിക്കോട് താഴത്തുവീട്ടിൽ ജയൻ (48) വീട്ടുമുറ്റത്തെ തെങ്ങിൻ മുകളിൽ കുടുങ്ങി. 30 അടിയോളം ഉയരമുള്ള തെങ്ങിന് മുകളിൽ വെച്ച് ജയൻ അബോധാവസ്ഥയിൽ ആകുകയായിരുന്നു. തൃശൂരിൽ നിന്നും അഗ്നിരക്ഷാസേന എത്തി തുടർന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷൻ ഓഫീസർ ബാബുരാജൻ ലാഡർ വഴി തെങ്ങിൽ കയറി ആളെ തെങ്ങിൻ മുകളിൽ സുരക്ഷിതമായി ബന്ധിക്കുകയും മറ്റു സേനാ അംഗങ്ങളായ നവനീത കണ്ണൻ, സതീഷ് നാട്ടുകാരനായ ബിജു എന്നിവർ ചേർന്ന് ആളെ സുരക്ഷിതമായി നെറ്റിൽ താഴെ ഇറക്കി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.