
വാണിയമ്പാറ . വാണിയമ്പാറ സെന്ററിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് മഞ്ഞവാരി സ്വദേശി ജയൻ (44) നാണ് ഗുരുതര പരിക്കേറ്റത്. കോട്ടയത്തു നിന്നും പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് റോഡ് കുറുകെ കടക്കുകയായിരുന്ന ജയനെ ഇടിക്കുകയായിരുന്നു.
നട്ടെല്ലിനും തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ഇയാളെ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപതയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വാണിയമ്പാറയിലെ ചുമട്ടുതൊഴിലാളിയാണ് ജയൻ.