സംസ്ഥാനത്ത് വേനല്‍ കനക്കുന്നു, പാലക്കാട്ടെ താപനില 41 ഡിഗ്രീ..

Thrissur_vartha_new_wheather

പാലക്കാട് ജില്ലയില്‍ ചൂട് ഇന്നലെ 41 ഡിഗ്രി കടന്നു. ചൂട് കനക്കുന്നതോടെ കുടി വെള്ള ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് പാലക്കാട് നഗരത്തിലാണ് ചൂട് കൂടുതല്‍. മുണ്ടൂര്‍ ഐ.ആര്‍.ടി.സി യിലെ താപമാപിനിയിലാണ് 41 ഡിഗ്രീ ചൂട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയതിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.