വേനൽക്കാലത്ത് തളരാതിരിക്കാൻ പോലീസുദ്യോഗസ്ഥർക്ക് ഡ്യൂട്ടി സ്ഥലത്ത് കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി…

നഗരത്തിൽ ട്രാഫിക് പോയിന്റുകളിൽ ഡ്യൂട്ടിചെയ്യുന്ന പോലീസുദ്യോഗസ്ഥരാണ് വേനൽക്കാലത്ത് ഏറെ കഷ്ടപ്പെടുന്നത്. വെയിലായാലും മഴയായാലും അവർക്ക് ഡ്യൂട്ടിസ്ഥലത്തുനിന്നും മാറി നിൽക്കാനാകില്ല. വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുകയും, പൊടിയും മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും സംഭവിക്കാം.

വേനൽക്കാലത്ത് മുഴുവൻ സമയവും പകൽച്ചൂടിൽ ഡ്യൂട്ടിചെയ്യുമ്പോൾ പോലീസുദ്യോഗസ്ഥർക്ക് നിർജ്ജലീകരണം ഇല്ലാതിരിക്കുന്നതിനും സൂര്യാതപം പോലുള്ള അപകടങ്ങൾ ഇല്ലാതിരിക്കുന്നതിനും അവർക്ക് ഡ്യൂട്ടിസ്ഥലങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇനി മുതൽ തൃശൂർ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടി നിർവ്വഹിക്കുന്ന എല്ലാ പോലീസുദ്യോഗസ്ഥർക്കും അവരവരുടെ ഡ്യൂട്ടി സ്ഥലങ്ങളിൽ ഇടവിട്ട സമയങ്ങളിൽ കുടിവെള്ളമെത്തിച്ചു നൽകും.

ദാഹശമനത്തിനാവശ്യമായ പഴവർഗ്ഗങ്ങളും വിതരണം ചെയ്യും. കേരളാ പോലീസ് അസോസിയേഷൻ തൃശൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് ഇതിന്റെ നിർവ്വഹണം.