ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് നഗരത്തിൽ ഗതാഗത നിയന്ത്രണം…

Thrissur_vartha_district_news_malayalam_road

ശക്തൻ നഗർ ബസ് സ്റ്റാൻഡ് പരിസരത്ത് ആകാശപാത നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുള്ളതിനാൽ നഗരത്തിൽ ഗതാഗത നിയന്ത്രണം. തൃശ്ശൂർ മുനിസിപ്പൽ ഓഫീസ് റോഡിൽ നിന്നും ശക്തൻ സ്റ്റാൻഡ് ഭാഗത്തേക്ക് പഴയ പട്ടാളം റോഡ് വഴി ഗതാഗതം അനുവദിക്കുന്നതല്ല.

മാതൃഭൂമി സർക്കിളിൽ നിന്നും മുനിസിപ്പൽ ഓഫീസ് ഭാഗത്തേക്കും പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. മനോരമ സർക്കിളിൽ നിന്നും ശക്തൻ ബസ്റ്റാൻഡ് ഭാഗത്തേക്ക് ഗതാഗതം അനുവദിക്കുന്നതല്ല.

ശക്തൻ സ്റ്റാൻറിലേക്ക് പോകുന്ന പാലക്കാട്, മണ്ണുത്തി ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ഈസ്റ്റ് ഫോർട്ട് ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഫാത്തിമ നഗർ എത്തിയും നെല്ലികുന്ന് കുട്ടനെല്ലൂർ ഭാഗത്തുനിന്നും വരുന്ന ബസ്സുകൾ ഫാത്തിമ നഗർ ജംഗ്ഷനിൽ എത്തിയും,

ബിഷപ്പ് ആലപ്പാട് റോഡ് വഴി സെൻറ് ജോസഫ് സ്കൂളിന് മുൻവശം എത്തി ഇടത്തോട്ട് തിരിഞ്ഞ് മുണ്ടുപാലം എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻറിലേക്ക് പ്രവേശിക്കേണ്ടതാണ്.

കുരിയച്ചിറ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളെല്ലാം മുണ്ടുപാലം ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് പോകേണ്ടതാണ്.

ശക്തൻ സ്റ്റാൻഡിൽ നിന്ന് പാലക്കാട് മണ്ണുത്തി വലക്കാവ് കുട്ടനെല്ലൂർ പുത്തൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ ടി.ബി റോഡ് വഴി കാട്ടൂക്കാരൻ ജംഗ്ഷൻ എത്തി സെമിത്തേരി റോഡിലേക്ക് പ്രവേശിച്ച് ഫാത്തിമനഗറിൽ എത്തി സർവ്വീസ് നടത്തേണ്ടതാണ്.

സ്വരാജ് റൌണ്ടിൽ നിന്നും മാർക്കറ്റ് ശക്തൻസ്റ്റാൻറിലേക്കുള്ള വാഹനങ്ങൾ ഹൈറോഡ് വഴി മനോരമ ജംഗ്ഷൻ മുണ്ടുപാലം എത്തി വലത്തോട്ട് തിരഞ്ഞ് ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കേണ്ടതാണ്. മനോരമ ജംഗ്ഷനിൽ നിന്നും ഹൈറോഡ് വഴി സ്വരാജ് റൌണ്ടിലേക്കുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.

എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളും മറ്റ് എല്ലാ വാഹനങ്ങളും വെളിയന്നൂർ ജംഗ്ഷനിലൂടെ മാതൃഭൂമി ജംഗ്ഷനിലെത്തി സർവ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ തൃപ്രയാർ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ബാല്യ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിച്ച് സർവ്വീസ് നടത്തേണ്ടതാണ്.

അയ്യന്തോൾ ഭാഗത്തു നിന്നും വരുന്ന ബസ്സുകൾ ശങ്കരയ്യർ ജംഗ്ഷനിൽ നിന്നും നേരെ പൂത്തോൾ വെളിയന്നൂർ വഴി ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിച്ച് സർവ്വീസ് നടത്തേണ്ടതാണെന്നും അറിയിക്കുന്നു.