
കുന്നംകുളം: 200 ലഹരി ഗുളികകളും, 3 ഗ്രാം എം.ഡി.എം.എയുമായി കുന്നംകുളത്ത് രണ്ട് പേർ പിടിയിൽ. ചൂണ്ടൽ സ്വദേശി ഹാഷിം (20) ചാവക്കാട് സ്വദേശി അൻഷാസ് (40) എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പിടികൂടിയത്.






