പീച്ചിയിൽ കുളിക്കാനിറങ്ങിയ പത്തനംതിട്ട സ്വദേശി സ്റ്റാൻലി വർഗീസ് മരിച്ചു..

പീച്ചി റിസർവോയറിൽ കുളിക്കാൻ ഇറങ്ങിയ പത്തനംതിട്ട സ്വദേശി കാച്ചാണത്ത് വീട്ടിൽ സ്റ്റാൻലി (59) ആണ് മരിച്ചത്. ബന്ധു വീട്ടിൽ എത്തിയ സ്റ്റാൽലി. ഞായറാഴ്ച വൈകീട്ട് സുഹൃത്തുക്കളോടൊപ്പം സമീപത്തുള്ള പീച്ചി റിസർവോയർ ഭാഗത്ത് കുളിക്കാൻ ഇറങ്ങിയതാണ്.

നീന്തുന്നതിനിടെ ശരീരം കുഴഞ്ഞു പോയതിനെ തുടർന്ന് സുഹൃത്തുക്കൾ ചേർന്ന് വനം വകുപ്പിന്റെ ബോട്ടിൽ കരയിൽ എത്തിച്ച് പട്ടിക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.