കൊവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. തീയേറ്ററുകളില്‍ 100 ശതമാനം പേര്‍ക്കും പ്രവേശനം അനുവദിച്ചു. തീയേറ്ററുകൾ , ബാറുകൾ ,റെസ്റ്റോറൻറുകൾ എന്നീ വ 100 % ആളുകളെ പ്രവേശിപ്പിക്കാം.

സ്ഥാപനങ്ങൾ 11 മണി വരെ തുറക്കാനും അനുമതിയുണ്ട്. പൊതുപരിപാടികളിൽ 25 സ്ക്വയർ മീറ്ററിൽ ഒരാൾ എന്ന നിലയിൽ 1500 പേരെ പങ്കെടുപ്പിക്കാം. സർക്കാർ സ്ഥാപനങ്ങളിലെ മീറ്റിങ്ങുകളിൽ ഓഫ് ലൈൻ ആയും പങ്കെടുക്കാം. ദുരന്ത നിവാരണ നിയമപ്രകാരം ചീഫ് സെക്രട്ടറിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.





