
ചാവക്കാട് എടക്കഴിയൂര്‍ ബീച്ചില്‍ മത്സ്യബന്ധനത്തിനിടെ വലയുടെ റോപ്പില്‍ കൈ കുടുങ്ങി തൊഴിലാളിയുടെ വിരലറ്റു. എടക്കഴിയൂര്‍ മദ്രസക്ക് പടിഞ്ഞാറ് കിഴക്കൂട്ട് ഉസ്മാൻ 56 ന് ആണ് പരിക്കേറ്റത്.
വലതു കൈയുടെ തള്ളവിരലാണ് അറ്റത്. ഉസ്മാന്‍ അടക്കം രണ്ട് പേരായിരുന്നു വഞ്ചിയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ തൊഴിലാളിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.