സംസ്ഥാനത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇന്ന് ഞായറാഴ്ച പോളിയോ തുള്ളിമരുന്ന് നൽകും. രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് പോളിയോ ബൂത്തുകളുടെ പ്രവർത്തനം. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആരോഗ്യ പ്രവർത്തകർ വീട്ടിലെത്തി തുള്ളിമരുന്ന് നൽകും. കോവിഡ് ബാധിച്ച കുട്ടികൾക്ക് നാലാഴ്ച കഴിഞ്ഞ് തുള്ളി മരുന്ന് നൽകിയാൽ മതി.