കൊടുങ്ങല്ലൂരിൽ വിഷവാതകം ശ്വസിച്ച് മരിച്ച കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്..


കൊടുങ്ങല്ലൂരിൽ ഇന്നലെ വിഷവാതകം ശ്വസിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ കുടുംബത്തിന്റെ പോസ്റ്റ്‌മോർട്ടം ഇന്ന്. തൃശൂർ മെഡിക്കൽ കേളജിലാണ് പോസ്റ്റുമോർട്ടം നടക്കുന്നത്. ഇന്നലെ വൈകീട്ടാണ് സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ നീക്കം ചെയ്തത്.

ഇന്നലെ ഉച്ചയോടെയാണ് കൊടുങ്ങല്ലൂർ ഉഴവത്ത് ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സോഫ്റ്റ് വെയർ എഞ്ചിനീയറായ ആഷിഫ് (40), ഭാര്യ അസീറ (34), മക്കളായ അസറ ഫാത്തിമ (13), അനോനീസ (8) എന്നിവരാണ് മരിച്ചത്. വീടിനകത്ത് കാർബൺ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു.