എക്സൈസുകാർക്ക് മദ്യം വിറ്റ് യുവാവ് പിടിയിൽ..

policeman-vehcle-thrissur-vartha-news-kerala-police-viyyur

തൃശ്ശൂർ: അതിരാവിലെ പരസ്യമായി മദ്യവിൽപ്പന നടത്തിയ യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മരത്താക്കര പുഴമ്പള്ളം സ്വദേശി കാഞ്ഞിരത്തിങ്കൽ ഷൈജനാ (39)ണ് പിടിയിലായത്. ഇതോടെ ഇയാളെ കൈയോടെ പിടികൂടി. ഇയാളിൽ നിന്ന് നാല് ലിറ്റർ വിദേശമദ്യവും 1700 രൂപയും പിടിച്ചെടുത്തു.

പുഴമ്പള്ളം, പുത്തൂർ, മരത്താക്കര ഭാഗങ്ങളിൽ കുറച്ച് മാസങ്ങളായി അതിരാവിലെതന്നെ ആളുകൾ മദ്യപിച്ച് ജങ്ഷനുകളിൽ കാണപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. തൊഴിലാളികളുടെ വേഷത്തിലെത്തിയ എക്സൈസ് ഉദ്യോഗസ്ഥർ പണം നീട്ടിയപ്പോൾ ഇയാൾ മദ്യം നൽകി.