രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി..

രണ്ട് പേരെ ഹാഷിഷ് ഓയിലുമായി പോലീസ് പിടികൂടി. കുണ്ടോളിഅമല്‍(25), ചിയാരം കോട്ടയില്‍ അനുഗ്രഹ്(21) എന്നിവരാണ് പിടിയിലായത്. നെല്ലായിയില്‍ വാഹന പരിശോധനക്കിടെയാണ് ഇരുവരും കുടുങ്ങിയത്. ചില്ലറ വിപണിയില്‍ 30 ലക്ഷത്തോളം രൂപ വിലവരുന്ന 60 ബോട്ടിലുകളിലാക്കിയ 300 ഗ്രാം ഹാഷിഷ് ഓയിലാണ് ഇവരിൽ നിന്നും കൊടകര പൊലീസ് ആണ് പിടികൂടിയത്. ചാലക്കുടി ഡിവൈഎസ്പി സി.ആര്‍. സന്തോഷ്, കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.