
തൃശ്ശൂർ: സ്വകാര്യ ഹോട്ടൽമുറിയിൽ യുവാവും വീട്ടമ്മയും മരിച്ചനിലയിൽ. ആത്മഹത്യയാണെന്നാണ് നിഗമനം. ഒളരിക്കര സ്വദേശി റിജോ(26) കാര്യാട്ടുകര സ്വദേശിനി സംഗീത(26) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയ്ക്കാണ് റിജോയും സംഗീതയും ഹോട്ടലിൽ മുറിയെടുത്തത്. ഭക്ഷണത്തിൽ വിഷം കലർത്തി കഴിച്ച ശേഷം ഇരുവരും തൂങ്ങിമരിച്ചെന്നാണ് പോലീസ് കരുതുന്നത്. സംഗീതയുടെ ഭർത്താവിന്റെ കാറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരനാണ് റിജോ. ഇൻക്വസ്റ്റ് നടപടികൾക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും.