മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കല്‍ കോളജില്‍ വന്‍ അഗ്നിബാധ. അഗ്നിരക്ഷ സേനയെത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മെഡിക്കല്‍ കോളജ് ക്വാര്ട്ടേഴ്സിനരികെയാണ് തീപിടിത്തമുണ്ടായത്.
സമീപത്തുള്ള കച്ചവടക്കാര്‍ മാലിന്യം മെഡിക്കല്‍ കോളജില്‍ തള്ളുന്നത് പതിവായിരുന്നു. ഇത് കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമായത്. വടക്കാഞ്ചേരി ഫയര്‍ സ്റ്റേഷന് ഓഫിസര്‍ സിബി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്.