
നടത്തറ ജങ്ഷനു സമീപം ഹൈമാസ്റ്റ് തൂണിൽ നിയന്ത്രണം വിട്ട കാർ വന്നിടിച്ച് ഗൃഹനാഥൻ മരിച്ചു. മുതുവറ ക്ഷേത്രത്തിനു സമീപം ചെമ്മനങ്ങോട് പരേതനായ ബാലക്‌ഷ്ണൻ നായരുടെ മകനും മുതുവറയിലെ തുണിക്കട ഉടമ കൃഷ്ണകുമാർ (55) ആണ് മരിച്ചത്. മണ്ണുത്തി ഭാഗത്ത് നിന്നാണ് കാർ വന്നിരുന്നത്.
നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി പിന്നീട് ഹൈമാസ്റ്റ തൂണിലിടിച്ചു കയറി. മറ്റാരും വാഹനത്തിലുണ്ടായിരുന്നില്ല കാറിൽ കുടുങ്ങിയ ഇയാളെ ഡോർ പൊളിച്ചാണ് പുറത്തെടുത്തത്. പോലിസും ഫയർഫോഴ്സും എത്തി ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു