ഒമ്പതുവയസ്സുകാരിയുടെ ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു..

തൃശ്ശൂർ: ഒമ്പതുവയസ്സുള്ള ഏക ശുക്ലയുടെ ‘ലില്ലി ദ ഏക്‌സ് ഗേൾ’ എന്ന ചിത്രകഥാ പുസ്തകം പ്രകാശനം ചെയ്തു. തെക്കേമഠത്തിൽ നടന്ന ചടങ്ങ് ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. തെക്കേമഠം മാനേജർ വടക്കുമ്പാട് നാരായണൻ പുസ്തകം പ്രകാശനം ചെയ്തു. നടി അപർണ ബാലമുരളി പുസ്തകം ഏറ്റുവാങ്ങി.