‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.., അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി രചിച്ച് ചിത്രീകരിച്ച ഗാനം പുറത്തിറങ്ങി…

Ente_amme_Akash-prakash_music_entertainments

അമ്മയുടെ വേർപാടിന്റെ വേദനയിൽ മകൻ അമ്മയ്ക്കായി ഒരു ഗാനം രചിച്ച് ചിത്രീകരിച്ചു പുറത്തിറക്കി. പ്രവാസിയും സംഗീത കമ്പനി ഉടമയുമായ തൃശൂർ അയ്യന്തോൾ സ്വദേശി പ്രകാശ് ആണ് അമ്മയുടെ മൂന്നാം ചരമ വാർഷിക ദിനത്തിൽ ‘ഒരിക്കൽ കൂടി പിറവി എടുക്കുമോ എനിക്കായി എൻ അമ്മേ.. ‘ എന്ന് തുടങ്ങുന്ന ഗാനം പുറത്തിറക്കിയത്. അമ്മയുടെ ഓർമ്മകൾ ഉൾപ്പെടുത്തിക്കൊണ്ട് ‘എന്റെ അമ്മെ ‘ എന്ന പേരിൽ ഗാനം പുറത്തിറക്കിയത് ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനലിലൂടെയാണ്.

33 ഗാനങ്ങൾ നിർമിക്കുകയും നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്ത ആകാശ് പ്രകാശ് മ്യൂസിക് & എന്റർടൈൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് രചനയും നിർമ്മാണവും നിർവഹിച്ച ‘എന്റെ അമ്മെ’ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കലേഷ് പനംബയിൽ ആണ്. അഭിജിത് കൊല്ലമാണ് ആലാപനം. അവിട്ടത്തൂർ ബി ജി എം സ്റ്റുഡിയോയിലാണ് റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ബിഷോയ് അനിയൻ (Orchestration & Flute), റഫീഖ് റഹീം (DOP), രവി കൂനത്ത് (Edit), കെ.ജെ പോൾസൺ ( Sitar), ഒ.കെ ഗോപി ( Shahanai), വിനു നിറം & അനു ( Rhythm), സജി. ആർ ( Mixed and Mastered)

‘ എന്റെ അമ്മെ’ – വീഡിയോ കാണാം.

ഇതേ ബാനറിൽ എന്റെ അമ്മെ എന്ന ഗാനത്തിന് മുൻപ് സിതാര കൃഷ്ണകുമാറും മിയ ഇസ മേഹകും ഒന്നിച്ചു ആലപിച്ച ‘ചെറിയ മുണ്ടി‘ എന്ന ഗാനം വളരെ ശ്രദ്ധേയമായിരുന്നു. ബികെ ഹരിനാരായണന്റെ രചനയിൽ പ്രകാശ് നിർമിച്ച ചെറിയ മുണ്ടിക്ക്‌ സംഗീതം നൽകിയത് വൈശാഖ് ജി നായർ ആണ്. സാമൂഹിക മാധ്യമങ്ങൾ വഴി വളരെയധികം ശ്രദ്ധേയമായ ഗാനമാണ് ‘ചെറിയ മുണ്ടി‘. പ്രകാശിന്റെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള വ്യക്തിയാണ് മുണ്ടി. വളർത്തമ്മയെപ്പോലെ പ്രകാശ് കാണുന്ന അത്രത്തോളം സ്നേഹിക്കുന്ന മുണ്ടിയോടുള്ള ആദരവിന്റെ പ്രതീകമായിട്ടാണ് ‘ചെറിയ മുണ്ടി’ ഗാനം പുറത്തിറക്കിയത്. ഇപ്പോൾ പൊന്നാനി കോട്ടത്തറയിലുള്ള മുണ്ടിയുടെ കൈ പിടിച്ചു നടന്ന പ്രകാശിന്റെ കുട്ടിക്കാലത്തെ ആ നല്ല ഓർമകളാണ് ഈ ഗാനത്തിനു ജീവൻ നൽകിയിരിക്കുന്നത്.

‘ചെറിയ മുണ്ടി’ – വീഡിയോ കാണാം.