ബാറിൽ നടന്ന സംഘട്ടനത്തിൽ അഞ്ചുപേർക്ക് പരിക്ക്.

തൃപ്രയാർ: തൃപ്രയാർ അയോദ്ധ്യ ബാറിൽ നടന്ന സംഘട്ടനത്തിൽ പരിക്കേറ്റ നാട്ടിക സ്വദേശികളായ കടവത്ത് വീട്ടിൽ കൃഷ്ണദാസ് മകൻ കൃതീഷ്(31),സഹോദരൻ കിഷോർ(35),വടക്കൂട്ട് വീട്ടിൽ ശ്രീദർഷ്(31)എന്നിവരെ പോലീസിന്റെ നിർദ്ദേശപ്രകാരം തൃപ്രയാർ ACTS പ്രവർത്തകർ ഏങ്ങണ്ടിയൂർ MI ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.ബാർ ജീവനക്കാരായ ജിതിൻ,അഖിൽ എന്നിവരെ കരയാംമുട്ടം വിവേകാനന്ദ ആംബുലൻസിൽ തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.