
കണ്ണാറ. ഒരപ്പൻപാറ പൂക്കാട്ട് അബ്രഹാമിന്റെ വീട്ടിലെ റബ്ബർ ഷീറ്റ് പുക പുരയ്ക്ക് ആണ് തീപിടിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. അടുക്കളയുടെ ചിമ്മിണിയോട് ചേർന്ന് തയ്യാറാക്കിയിരുന്ന പുകപ്പുരക്ക് ആണ് തീപിടിച്ചത്. ഉണക്കാനിട്ടിരുന്ന റബർ ഷീറ്റിന് തീപിടിച്ചതാണ് അപകടകാരണം. എൺപതോളം ഷീറ്റുകൾ പൂർണ്ണമായി കത്തി നശിച്ചതായി അബ്രഹാം പറഞ്ഞു. തൃശ്ശൂരിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തിയിരുന്നു.