
വടക്കഞ്ചേരി: ജനവാസ മേഖലയിൽ വീണ്ടും പുലിയെത്തിയതോടെ പ്രദേശവാസികൾ ഭീതിയിൽ. 10 ദിവസത്തിലധികമായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യമുണ്ട്. വടക്കഞ്ചേരി കാളാംകുളം, കണക്കൻതുരുത്തി ഭാഗങ്ങളിലാണ് വെള്ളിയാഴ്ച പുലർച്ചെ പുലിയെ കണ്ടത്.
രാജഗിരി പള്ളിയുടെ തോട്ടത്തിൽ ടാപ്പിങ്ങിന് പോകുകയായിരുന്ന വാണിയമ്പാറ വീട്ടിൽ ജിൻസൺ, ഭാര്യ നിഷ എന്നിവരാണ് പുലിയുടെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.
ടാപ്പിങ്ങിനായി ബൈക്കിൽ പോകുകയായിരുന്ന ഇവർ പുലിയെ പാതയിൽ കണ്ടതും പെട്ടെന്ന് തിരിച്ചു പോയതിനാൽ ആണ് രക്ഷപ്പെട്ടത്.