
തിരുവനന്തപുരം: ജില്ലകളുടെ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണം തുടരാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. 1- വ്യാപനം രൂക്ഷമായതിനെ തുടർന്ന് അടച്ചിട്ട സ്കൂളുകളുടേയും കോളേജുകളുടേയും പ്രവർത്തനം പുനരാരംഭിക്കും.
2- പതിനാലാം തിയതി മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളാണ് തുറക്കുന്നത്. 3- അടുത്ത തിങ്കളാഴ്ച്ച കോളേജുകളിലും അദ്ധ്യാപനം ആരംഭിക്കും.4- ഓൺലൈൻ ക്ലാസുകളും സ്കൂളിൽ ഉണ്ടാകും.
5- ഞായറാഴ്ച്ചകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം ഉണ്ടാകും. 6- ആരാധനാലയങ്ങളിൽ പ്രവേശനം അനുവദിക്കും. 7- നിലവിൽ 20 പേരെ വീതം പ്രവേശിപ്പിക്കാൻ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. 8- മൂന്നാം തരംഗം ഇപ്പോൾ വലിയ രീതിയിൽ പടരുന്ന കൊല്ലം ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി.
9- മലപ്പുറം, കോഴിക്കോട് ജില്ലകൾ എ കാറ്റഗറിയിലും തിരുവനന്തപുരം, ആലപ്പുഴ തുടങ്ങിയ ബാക്കിയുള്ള ജില്ലകളെ ബി കാറ്റഗറിയിലും പുതുക്കി നിശ്ചയിച്ചു.