
കുഴൽപ്പണം കൊണ്ട് പോകുന്ന വാഹനങ്ങൾ തിരഞ്ഞു പിടിച്ച് തടഞ്ഞു നിർത്തി കൊള്ളയടിക്കും. കുഴൽപ്പണവുമായി വാഹനത്തിൽ കുതിച്ചു പായാൻ പ്രത്യേക കഴിവാണ്. പൊലീസോ എതിർ ഗുണ്ടാസംഘങ്ങളോ പിൻ തുടർന്നാൽ പോലും ഷൈജുവിനെ പിടിക്കാൻ കഴിയില്ല.
ഒട്ടേറെ കേസുകളിൽ പ്രതി. കേരള പൊലീസിന്റേയും കർണാടക പൊലീസിന്റേയും നോട്ടപ്പുള്ളി. തൃശൂർ കൊടകര സ്വദേശിയാണ് നാൽപത്തിമൂന്നുകാരനായ ഷൈജു. ഒരാഴ്ച മുമ്പാണ് തൃശൂർ റൂറൽ പൊലീസ് ഗുണ്ടാനിയമം കാപ്പ ചുമത്തി നാടു കടത്തിയത്.
ഒരു വർഷത്തേയ്ക്കു തൃശൂർ ജില്ലയിൽ പ്രവേശിക്കാൻ കഴിയില്ല. ജില്ലയിൽ പ്രവേശിച്ചെന്ന് തെളിഞ്ഞാൽ മൂന്നു വർഷം വരെ വിചാരണ കൂടാതെ തടവിൽ പാർപ്പിക്കും.
പൊലീസ് നാടുകടത്തിയതിന്റെ പ്രകോപനത്തിൽ വീഡിയോ സന്ദേശമിട്ടു ഷൈജു. ഗുണ്ടാത്തലവന്റെ വീഡിയോ സന്ദേശം ഇതിനോടകം നവമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. പൊലീസിനെ വെല്ലുവിളിച്ചാണ് ലൈവ്. ജില്ലയിൽ കയറുന്നതിനല്ലേ വിലക്ക്. കടലിൽ പോകാമല്ലോ? ഗുണ്ടാത്തലവനെതിരെ കർശന നടപടിയെടുക്കാൻ പൊലീസ് ഒരുക്കം തുടങ്ങി.