അരിമ്പൂരിൽ വാഹനാപകടത്തിൽ തുള്ളൽ കലാകാരൻ മരിച്ചു…

അരിമ്പൂർ: തോറ്റംപാട്ട് തുള്ളൽ കലാകാരൻ വാഹനാപകടത്തിൽ മരിച്ചു. കാരമുക്ക് സ്വദേശി ചിറയത്ത് സുധീറാണ് (45) മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെ സംസ്ഥാന പാതയിൽ അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയ്ക്ക് സമീപത്ത് വെച്ചാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടർ പാതയോരത്തെ സൈൻ ബോർഡിൽ ഇടിക്കുകയായിരുന്നു.

മണലൂരിലെ ക്ഷേത്രത്തിൽ നിന്നും തോറ്റംപാട്ട് കഴിഞ്ഞ് വടക്കാഞ്ചേരി വാൽക്കുളമ്പിലുള്ള താമസ സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെയായിരുന്നു അപകടം. അന്തിക്കാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തൃശൂർ അശ്വനി ആശുപത്രിയിൽ. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം പിന്നീട്.