കുന്നംകുളം സ്റ്റേഷനിലെ ആറു പോലീസുകാരെ സസ്പെന്റ് ചെയ്തു..

police-case-thrissur

തൃശ്ശൂർ- കുന്നംകുളം സ്റ്റേഷനിലെ ആറു പോലീസുകാരെ സസ്പെന്റ് ചെയ്തു. കുന്നംകുളം മേഖയിൽ മണ്ണുകടത്തുന്നതിനെതിരെ പരാതി ലഭിച്ചിരുന്നു. എന്നാൽ എസ്ഐ പരിശോധനക്കെത്തുമ്പോൾ കടത്തുകാരുടെ പൊടിപോലുമില്ല.

എന്നാൽ കഴിഞ്ഞ ദിവസം യാദൃശ്ചികമായി പിടിയിലായ ലോറി ഡ്രൈവറുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. തൊട്ടു പിന്നാലെ കുന്നംകുളം സ്റ്റേഷനിലെ ചില പോലീസുകാരുടെ വിളി ഫോണിലെത്തിയപ്പോഴാണ് സംഭവത്തിനു പിന്നിലെ രഹസ്യം പുറത്തായത്. നേരത്തെ പോലീസുദ്യോഗസ്ഥർ നൽകിയ സഹായത്തിന്റെ ശബ്ദ രേഖയും ഫോണിലുണ്ടായിരുന്നു.

തുടർന്ന് മണ്ണ് കടത്തുകാരുടെ കാൾ റെക്കോർഡ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഏഴ് പോലീസുകാരെ കമ്മിഷണർ പോലീസ് മേധാവി ആർ ആഥിത്യ സസ്പെന്റ് ചെയ്തത്. രണ്ട് ഗ്രേഡ് എസ്ഐമാർ, ഒരു സീനിയർ സിവിൽ പോലീസ് ഓഫസർ, ബാക്കിയുള്ളവർ സിവിൽ പോലീസ് ഓഫീസർമാർ.

എരുമപ്പട്ടി സ്റ്റേഷനിലെ ഉദ്യോഗസ്ഥനും ഇതിൽ പങ്കുണ്ടെന്നു തെളിഞ്ഞു. കടത്തുകാരിൽ നിന്നും മാസപ്പടി വാങ്ങുന്നവരുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പരിശോധനാ റൂട്ട് മാപ്പ് ഇവർ മണ്ണു കടത്തുകാർക്ക് ചോർത്തി നൽകുകയായിരുന്നു.