ജില്ലാ കളക്ടർ എഴുതിയ നിർദേശത്തിനു താഴെ നിറഞ്ഞത് സി.പി.എം. വിരുദ്ധ കമന്റുകൾ.

തൃശ്ശൂർ : ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കോവിഡ് സംബന്ധിച്ച് ജില്ലാ കളക്ടർ എഴുതിയ നിർദേശത്തിനു താഴെ നിറഞ്ഞത് സി.പി.എം. വിരുദ്ധ കമന്റുകൾ. വിമർശനങ്ങൾ കൂടിയതോടെ കളക്ടർ കമന്റ് വിലക്കി. തൃശ്ശൂർ ഡിസ്ട്രിക്ട് കളക്ടർ എന്ന പേജിൽ, ‘കൂട്ടം കുറച്ചാൽ നേട്ടം കൂടും’ എന്നായിരുന്നു ഹരിത വി. കുമാറിന്റെ പോസ്റ്റ്.

സി.പി.എം. ജില്ലാസമ്മേളനത്തിന്റെ പശ്ചാത്തലത്തിലുള്ള വിമർശനങ്ങളാണ് ഇതിൽ ഏറെ വന്നത്. സമ്മേളനം നടന്ന ഇൻഡോർ സ്റ്റേഡിയത്തിലേക്ക് പോയിനോക്കാൻ ചിലർ ഉപദേശിക്കുന്നു.

ശനിയാഴ്ച രാവിലെ പത്തോടെ ഇട്ട പോസ്റ്റാണിത്. വിമർശനങ്ങൾ ഏറിയതോടെ, ആർക്കും കമന്റ് ചെയ്യാൻ സാധിക്കാത്ത രീതിയിലേക്ക് പോസ്റ്റിലെ കമന്റ് ബോക്സ് പൂട്ടുകയായിരുന്നു. എന്നാൽ ഇതുസംബന്ധിച്ചും വാർത്തകളും വിമർശനങ്ങളും ഉയർന്നതോടെ മണിക്കൂറുകൾക്കം കമന്റ് ബോക്സ് വീണ്ടും തുറന്നു. ഇക്കാര്യം സൂചിപ്പിച്ചും നിരവധി കമന്റുകളാണ് കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിറഞ്ഞിരിക്കുന്നത്.